Breaking News

ബംഗാളില്‍ ബിജെപിയെ ഞെട്ടിച്ച് സര്‍വ്വെ ഫലം ; മുഖ്യമന്ത്രിയായി മമത തന്നെ..!! അമിത് ഷായുടെ നീക്കം പാളി.. വൻ പ്രഹരം..

 


കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേത് പോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്. 200 സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി നാണം കെട്ട് പുറത്തുപോകേണ്ടി വരുമെന്നും അവര്‍ പറയുന്നു. ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുന്നത് തുടരുകയാണ്. പോകുന്നവര്‍ക്കെല്ലാം പോകാമെന്നാണ് മമതയുടെ മറുപടി. ഇതിനിടെയാണ് ബിജെപിയെ ആശ്ചര്യപ്പെടുത്തി പുതിയ സര്‍വ്വെ ഫലം വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....


മമത ബാനര്‍ജിയുടെ വലംകൈ ആയിരുന്ന മുകുള്‍ റോയ്. എല്ലാവരെയും ആശ്ചര്യപ്പെടുത്തിയാണ് അദ്ദേഹം 2017ല്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇന്ന് ബംഗാളിലെ പ്രധാന ബിജെപി നേതാക്കളിലൊരാണ് മുകുള്‍ റോയ്. ബിജെപിയിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് വരെ അദ്ദേഹം ഭീഷണിയായി വളര്‍ന്നിരിക്കുന്നു എന്നാണ് വിവരം.


34 വര്‍ഷം നീണ്ട ഇടതുപക്ഷ ഭരണത്തിന് അന്ത്യം കുറിക്കാന്‍ പ്രധാന കാരണം സിംഗൂരിലെയും നന്തിഗ്രാമിലെയും കര്‍ഷക പ്രതിഷേധങ്ങളാണ്. നന്തിഗ്രാമില്‍ തൃണമൂലിന്റെ കൊടി ഏറ്റെടുത്ത് മികച്ച വിജയം സമ്മാനിച്ച നേതാവായിരുന്നു സുവേന്തു അധികാരി. അദ്ദേഹം മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തെ ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ഇന്ന് ബിജെപിയിലാണ്.


ബിജെപി മികച്ച വിജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് മുഖ്യമന്ത്രിയാകുമെന്നുമാണ് പ്രചാരണം. ഇതിനിടെയാണ് ടൈംസ് നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വ്വെ നടത്തിയത്. ബംഗാളിന്റെ മുഖ്യമന്ത്രിയായി അടുത്തത് ആരാകണം എന്നാണ് നിങ്ങള്‍ താല്‍പ്പര്യപ്പെടുന്നത് എന്നായിരുന്നു ചോദ്യം


സര്‍വ്വെയില്‍ പങ്കെടുത്ത 54 ശതമാനം പേരും മമത ബാനര്‍ജി മുഖ്യമന്ത്രിയായാല്‍ മതി എന്ന് അഭിപ്രായപ്പെട്ടു. ദിലീപ് ഘോഷിന്റെ പേര് 22 ശതമാനം ആളുകളാണ് താല്‍പ്പര്യപ്പെട്ടത്. മുകുള്‍ റോയിക്കാകട്ടെ 7 ശതമാനം പിന്തുണയേ ലഭിച്ചുള്ളൂ. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയെ 1 ശതാനം പേര്‍ പിന്തുണച്ചു. സിപിഎമ്മിന്റെ സുജന്‍ ചക്രവര്‍ത്തിക്കും സൗരവ് ഗാംഗുലിക്കും 4 ശതാനം പേരുടെ പിന്തുണ കിട്ടി.


മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഇത്തവണ നേരിട്ട് ഏറ്റുമുട്ടുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎം-കോണ്‍ഗ്രസ് സഖ്യവുമാണ് ഏറ്റുമുട്ടിയത്. പിന്നീട് അതിവേഗമായിരുന്നു ബിജെപിയുടെ വളര്‍ച്ച. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ബംഗാളിലെ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം.


ബിജെപി ദേശീയ നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് ബംഗാളാണ്. അമിത് ഷാ ഓരോ മാസവും ഇവിടെ എത്തുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ഇപ്പോള്‍ ബംഗാളിലുണ്ട്. ഇന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി ബംഗാളിലുത്തും. രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് മോദി ബംഗാളില്‍ വരുന്നത്.


ബംഗാളിലെ മമത ബാനര്‍ജിയെ വീഴ്ത്താന്‍ സാധിച്ചാല്‍ രാജ്യ വ്യാപകമായി ബിജെപിയുടെ വളര്‍ച്ച അതിവേഗമാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു. കേന്ദ്ര ബജറ്റില്‍ ബംഗാളിന് കൂടുതല്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ത്രികോണ മല്‍സരമാണ് ഇത്തവണ ബംഗാളില്‍. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി, കോണ്‍ഗ്രസ്-സിപിഎം സഖ്യം എന്നിവരാണ് മല്‍സര രംഗത്ത്. പുതിയ പാര്‍ട്ടി രൂപീകരിച്ച അബ്ബാസ് സിദ്ദിഖി സിപിഎം-കോണ്‍ഗ്രസിനൊപ്പം ചേരുമെന്നാണ് വിവരം.

No comments