മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ 125ലധികം തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍പെട്ട് കാണാതായ 125ലധികം തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുന്നു. ചമോലിയിലെ ജോഷി മഠത്തിലെ തപോവന്‍ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലാണ് റിഷിഗംഗ വൈദ്യുതി പദ്ധതിയില്‍ ജോലി ചെയ്യുന്ന 125 തൊഴിലാളികളെ കാണാതായത്. കാണാതായവരുടെ കൃത്യമായ എണ്ണമല്ല ഇതെന്നും ഇനിയും വര്‍ധിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.
അപകടത്തില്‍പെട്ട ഏഴു പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

No comments