ഒരു സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടക്കം 180ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
മലപ്പുറം: മലപ്പുറം ജില്ലയിലെ പൊന്നാനിക്ക് സമീപം ഒരു സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അടക്കം 180ലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൊന്നാനി മാറഞ്ചേരി ഗവണ്‍മെന്റ് സ്കൂളിലെ150 വിദ്യാര്‍ഥികള്‍ക്കും 34 അധ്യാപകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സ്കൂളിലെ ഒരു വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മറ്റുള്ളവര്‍ക്കും കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. 684 പേരെയാണ് ആകെ പരിശോധിച്ചത്

No comments