പാകിസ്താന്‍-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്.
ചെന്നൈ: പാകിസ്താന്‍-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം കളി നിര്‍ത്തുമ്ബോള്‍ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയിലാണ്. ഒരു ദിനവും ഒമ്ബത് വിക്കറ്റും കയ്യിലിരിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 243 റണ്‍സ് കൂടി വേണം. പാകിസ്താനാകട്ടെ ജയിക്കാന്‍ ഒമ്ബത് വിക്കറ്റ് വീഴ്ത്തുകയും വേണം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന്‍ നേടിയത് 272 റണ്‍സ്. നായകന്‍ ബാബര്‍ അസം(77) ഫഹീം അഷ്‌റഫ്(78) എന്നിവര്‍ തിളങ്ങി. അഞ്ച് വിക്കറ്റ് വിഴ്ത്തിയ ഫാസ്റ്റ് ബൗളര്‍ ആന്റിച്ച് നോര്‍ച്ചെയാണ് പാകിസ്താനെ മികച്ച സ്‌കോറില്‍ നിന്ന് തടഞ്ഞത്.
മറുപടി ബാറ്റിങില്‍ ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 201ല്‍ അവസാനിച്ചു.

No comments