മുഖ്യമന്ത്രിയെ പരിഹസിച്ചതില്‍ കെ. സുധാകരനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി
തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ചതില്‍ കെ. സുധാകരനെ വിമര്‍ശിച്ച് മന്ത്രി എം.എം. മണി. സുധാകരന് ഹിസ്റ്റീരിയ ബാധിച്ചു. തലക്ക് സുഖമുള്ളവര്‍ തൊഴിലുമായി ബന്ധപ്പെടുത്തി ആക്ഷേപിക്കില്ലെന്നും എം.എം. മണി പ്രതികരിച്ചു. തൊഴിലെടുത്താണ് മുഖ്യമന്ത്രിയുടെ അച്ഛന്‍ ജീവിച്ചത്. ഇപ്പോള്‍ ജയിലില്‍ കിടക്കുന്നവരെപ്പോലെ മോഷ്ടിച്ചല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി നേരത്തെതന്നെ പ്രതികരിച്ചിരുന്നു. അച്ഛന്‍ ചെത്തുകാരനാണ് എന്നു പറയുന്നതില്‍ തനിക്ക് അപമാനമല്ല, അഭിനാമമാണെന്നുമായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. സുധാകരനെ ആദ്യം വിമര്‍ശിചച്ചും പിന്നീട് അനുകൂലിച്ചും യു.ഡി.എഫ്. നേതാക്കളും രംഗത്തുവന്നിരുന്നു.

No comments