സിനിമക്കാര്‍ സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി
കൊച്ചി: സിനിമക്കാര്‍ സമാധാനം ആഗ്രഹിക്കുന്നതുകൊണ്ടാണ് കോണ്‍ഗ്രസിനെ ഇഷ്ടപ്പെടുന്നതെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമ മേഖലയില്‍ ഇടതുപക്ഷ അനുഭാവികളാണ് കൂടുതലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ല.
ഭൂരിഭാഗവും വലതുപക്ഷക്കാരാണ്. ഒന്നോ രണ്ടോ പേര്‍ ജനപ്രതിനിധികളായെന്ന് വിചാരിച്ച് മുഴുവന്‍ കലാകാരന്മാരും ഇടതുപക്ഷ അനുഭാവികളല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ സിനിമക്കാര്‍ കോണ്‍ഗ്രസിലേക്ക് വരുമെന്ന് അദ്ദേഹം പറഞ്ഞു. തുടക്കമാണ് രമേശ് പിഷാരടിയുടെ വരവ്. വലിയൊരു സംഘടനയെ മുന്നോട്ടുകൊണ്ടുപോകുന്ന ഇടവേള ബാബുവും മേജര്‍ രവിയുമൊക്കെ കോണ്‍ഗ്രസിലേക്ക് വരുന്നത് ആരെങ്കിലും പറഞ്ഞിട്ടില്ല.

No comments