താന്‍ ബി ജെ പിയില്‍ ചേര്‍ന്ന ഒറ്റക്കാരണം മതി ബി ജെ പി വോട്ട് ഇരട്ടിയാകാനെന്ന് ഇ ശ്രീധരന്‍
മലപ്പുറം | താന്‍ ബി ജെ പിയില്‍ ചേര്‍ന്ന ഒറ്റക്കാരണം മതി ബി ജെ പി വോട്ട് ഇരട്ടിയാകാനെന്ന് ഇ ശ്രീധരന്‍.
വളരെ കാലമായി ബി ജെ പി അനുഭാവിയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധമുണ്ട്. സത്യസന്ധതയും ധാര്‍മിക മൂല്യങ്ങളുമുള്ള പാര്‍ട്ടിയാണ് ബി ജെ പി. അതാണ് ബി ജെ പിയെ തിഞ്ഞെടുക്കാന്‍ കാരണമെന്നും ശ്രീധരന്‍ പറഞ്ഞു.
ഉദ്യോഗസ്ഥനായിരിക്കുമ്ബോള്‍ ഒരു പക്ഷം പാടില്ല. ഇപ്പോള്‍ തന്റെ കര്‍മങ്ങളെല്ലാം കഴിഞ്ഞു. നാടിന് എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ടാണ് പാലാരിവട്ടം പാലത്തിന്റെ പണി ഏറ്റെടുത്തത്. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, പിണറായി വിജയന്‍ എന്നിവരോട് തനിക്ക് വലിയ ബഹുമാനമുണ്ട്.

No comments