Breaking News

നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

 


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നു തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

രണ്ടുതവണ മത്സരിച്ചവര്‍ക്ക് ഇത് ബാധകമെല്ലെന്നും, ആരെയും ഒഴിവാക്കനുമല്ല ഈ തീരുമാനം എന്നും കാനം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് പുതിയ സംഘത്തെ കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സംഘടന ചുമതലയുള്ളവരില്‍ മത്സരിക്കുന്നവര്‍ ആ സ്ഥാനം ഒഴിയണമെന്നും കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ ഇത്തവണ ഉണ്ടാകുമെന്നു പറയാനാവില്ലെന്നും കാനം പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമടക്കം ഇടതു മുന്നണി പ്രവേശനം നേടിയ സാഹചര്യത്തില്‍ ഇത്തവണ സീറ്റുകളുടെ എണ്ണം കുറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

No comments