Breaking News

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്​റ്റി​െന്‍റ ആദ്യ ഇന്നിങ്​സില്‍ അതിവേഗം മടങ്ങി ഇന്ത്യ.


 ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്​റ്റി​െന്‍റ ആദ്യ ഇന്നിങ്​സില്‍ അതിവേഗം മടങ്ങി ഇന്ത്യ. ഇംഗ്ലീഷ്​ ബാറ്റിങ്​ ഉയര്‍ത്തിയ 578 എന്ന കൂറ്റന്‍ സ്​കോറിലേക്ക്​ ബാറ്റിങ്​ പുനരാരംഭിച്ച ഇന്ത്യ 337 റണ്‍സ്​ എടുക്കുന്നതിനിടെ എല്ലാവരും മടങ്ങി. ഇതോടെ, 241 റണ്‍സി​െന്‍റ ഒന്നാം ഇന്നിങ്​സ്​ ലീഡ്​ പിടിച്ച സന്ദര്‍ശകര്‍ ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാമായിരുന്നിട്ടും അതിവേഗം റണ്‍മല തീര്‍ത്ത്​ സമ്മര്‍ദത്തിലാക്കാന്‍ രണ്ടാം ഇന്നിങ്​സ്​ ബാറ്റിങ്​ ആരംഭിച്ചു.

ആറു വിക്കറ്റ്​ നഷ്​ടത്തില്‍ 257 റണ്‍സ്​ എന്ന സ്​കോറുമായി നാലാം ദിവസം ബാറ്റിങ്​ തുടങ്ങിയ ഇന്ത്യക്ക്​ 80 റണ്‍സ്​ മാത്രമേ അധികമായി ചേര്‍ക്കാനായുള്ളൂ. ഏഴാം വിക്കറ്റില്‍ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്​ചവെച്ച സുന്ദര്‍- അശ്വിന്‍ സഖ്യം ഇന്നലെ 48 റണ്‍സ്​ കൂടി ചേര്‍ത്തശേഷമാണ്​ ഇംഗ്ലീഷ്​ ബൗളിങ്ങിനു മുന്നില്‍ ആദ്യ കീഴടങ്ങല്‍ നടത്തിയത്​.

No comments