Breaking News

കേരളത്തില്‍ ലഭ്യമാകുന്നത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍


കൊച്ചി :  കേരളത്തില്‍ ലഭ്യമാകുന്നത് എഥനോള്‍ ചേര്‍ത്ത പെട്രോള്‍.10% എഥനോള്‍ ചേര്‍ത്ത പെട്രോള്‍ ആണ് കേരളത്തിലെ പെട്രോള്‍ പമ്ബുകള്‍ക്ക് എണ്ണക്കമ്ബനികള്‍ നല്‍കുന്നത്.കേന്ദ്രത്തിന്റെ പ്രകൃതി സൗഹൃദ ഇന്ധന സംരഭത്തിന്റെ ഭാഗമായാണിത്.

വാഹന ഉപഭോക്താക്കള്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം. വെള്ളത്തിന്റെ ചെറിയ അംശം ഉണ്ടെങ്കില്‍ പോലും അത് എഥനോളുമായി കലരും. അങ്ങിനെ വന്നാല്‍ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ബുദ്ധിമുട്ട് ആകും.

ഈ പെട്രോള്‍ നേരത്തെ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗത്തില്‍ ഉണ്ട്‌. കേരളത്തിലും ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് നിര്‍ത്തി.ഈ പെട്രോളിന്റെ വിതരണം കേരളത്തില്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി എണ്ണക്കമ്ബനി പ്രതിനിധികള്‍ പെട്രോള്‍ പമ്ബുകള്‍ സന്ദര്‍ശിക്കുകയും പ്രത്യേക പരിശോധന നടത്തി വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

No comments