Breaking News

201 വിദ്യാര്‍ഥികള്‍ക്കും 72 അധ്യാപക-അനധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

 


മലപ്പുറം: മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും വന്നേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും 201 വിദ്യാര്‍ഥികള്‍ക്കും 72 അധ്യാപക-അനധ്യാപകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 148 വിദ്യാര്‍ഥികള്‍ക്കും 39 അധ്യാപക-അനധ്യാപകര്‍ക്കും വന്നേരി സ്കൂളിലെ 33 അധ്യാപകര്‍ക്കും 53 വിദ്യാര്‍ഥികള്‍ക്കുമാണ് കോവിഡ് പോസിറ്റിവായത്.

മാറഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കഴിഞ്ഞദിവസം ഒരു വിദ്യാര്‍ഥിക്ക് പോസിറ്റിവായതിനെ തുടര്‍ന്ന് സ്കൂളില്‍ നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലാണ് കൂട്ടപോസിറ്റിവ് സ്ഥിരീകരിച്ചത്. ഞായറാഴ്ചയാണ് ഫലം പുറത്തുവന്നത്.

വന്നേരി സ്കൂളിലെ ഒരു അധ്യാപികക്ക് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്​ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സ്ഥിരീകരിച്ചത്​.

No comments