പി എസ് സി നിയമനം ആവശ്യപ്പെട്ടു സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി
തിരുവനന്തപുരം : പി എസ് സി നിയമനം ആവശ്യപ്പെട്ടു സമരം നടത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി . യൂത്ത് കോണ്‍ഗ്രസ് സമരപന്തലില്‍ എത്തി .സമരം ചെയ്യുന്നവരുടെ വേദന കാണാനുള്ള മനസാക്ഷി മുഖ്യമന്ത്രിക്കോ മറ്റുള്ളവര്‍ക്കോ ഇല്ലെന്നും പറഞ്ഞ അദ്ദേഹം കേരളം എപ്പോഴും ലെഫ്റ് റൈറ്റ് ലെഫ്റ് ആണ് ,ഇനി റൈറ്റിലേക്ക് കാലെടുത്തു വെയ്ക്കണ്ട സമയമായി എന്നും ചൂണ്ടിക്കാട്ടി .
എന്നാലേ ഈ രാജ്യം നന്നാവുകയും കേരളത്തിന് ഐശ്വര്യം ലഭിക്കുകയുമുള്ളൂ .യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരം ഉണ്ടാകും .ശെരിക്കും കേരളത്തില്‍ ഐശ്വര്യം ഇല്ലാതെയിട്ടു അഞ്ചു വര്‍ഷമായി .നിപ്പായും പ്രളയവും കേരളത്തിന്റെഎ ഐശ്വര്യം തല്ലി കെടുത്തി .ഇത് അന്തവിശ്വാസമല്ല .എവിടെയോ എന്തൊക്കെയോ തകരാര്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു .അതേ സമയം സമരം നടത്തുന്ന ഉദ്യോഗാര്‍ഥികളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും .

No comments