Breaking News

രാജ്യത്ത് അനുദിനം വര്‍ധിക്കുന്ന ഇന്ധന വില കുറക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.


 ന്യൂഡല്‍ഹി | രാജ്യത്ത് അനുദിനം വര്‍ധിക്കുന്ന ഇന്ധന വില കുറക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ധനവില ജി എസ് ടി പരിധിയില്‍ കൊണ്ടുവരാന്‍ തയ്യാറാണ്. ഇതിന് ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യമാണ്. ജി എസ് ടി നിയമത്തില്‍ത്തന്നെ അതിന്വ്യവസ്ഥയുണ്ട്. പാര്‍ലിമെന്റില്‍ പുതിയതായി ഭേദഗി കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

വളരെയധികം അലട്ടുന്ന ഒരു പ്രശ്നമാണ് ഇന്ധനവില വര്‍ധന. വില കുറ്ക്കുക എന്നതു മാത്രമാണ് പ്രശ്‌നത്തിന് പരിഹാരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

No comments