കുവൈറ്റിലേക്കുള്ള എല്ലാ വിസകളും കൊവിഡ് സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂവെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി: കുവൈറ്റിലേക്കുള്ള എല്ലാ വിസകളും കൊവിഡ് സമിതിയുടെ അനുമതിയോടെ മാത്രമേ അനുവദിക്കൂവെന്ന് അധികൃതര്‍. രാജ്യത്തേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും നല്‍കണമെന്നും അധികൃതരെ ഉദ്ധരിച്ച് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.
സാധുവായ വിസയുള്ളവര്‍ക്ക് ആറു മാസത്തെ സമയത്തിന് ശേഷം രാജ്യത്തേക്ക് പ്രവേശിക്കാമെന്നും ഇതുമായി ബന്ധപ്പെട്ട് താമസകാര്യ, വിവരസാങ്കേതിക വകുപ്പുകള്‍ തമ്മില്‍ ഏകോപനം നടക്കുന്നുണ്ടെന്നും താമസകാര്യവകുപ്പ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് അല്‍ തവാല പറഞ്ഞു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12 മുതല്‍ ഈ വര്‍ഷം ജനുവരി 10 വരെയുള്ള കാലയളവില്‍ ഏകദേശം 180000 പ്രവാസികളുടെ താമസരേഖ റദ്ദായി.

No comments