കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം.
ആലപ്പുഴ: കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല ഭരണകൂടം. നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ കൂടുതല്‍ സെക്ടറല്‍ മജിസ്റ്ററേറ്റുമാരെ നിയമിച്ചു. ജില്ലയിലുട നീളം നിരീക്ഷണം ശക്തമാക്കാന്‍ പൊലീസിന് പ്രത്യേക നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ റാപിഡ് റെസ്പോണ്‍സ് ടീമുകളുടെ (ആര്‍.ആര്‍.റ്റി) പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കും. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള ആളുകള്‍ മാത്രമേ പങ്കെടുക്കാവൂ. ഇത്തരം ചടങ്ങുകള്‍ സംഘടിപ്പിക്കുന്നവര്‍ അതത് തദ്ദേശ സ്ഥാപനങ്ങളെ മുന്‍കൂട്ടി അറിയിക്കണം.

No comments