Breaking News

മു​ന്‍ ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി സ​ഞ്ച​രി​ച്ച കാ​ര്‍ എം​സി റോ​ഡി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു.

 


പ​ത്ത​നം​തി​ട്ട: മു​ന്‍ ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി സ​ഞ്ച​രി​ച്ച കാ​ര്‍ എം​സി റോ​ഡി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. അ​ടൂ​ര്‍ ഏ​നാ​ത്ത് വ​ട​ക്ക​ട​ത്ത് കാ​വി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ കാ​റി​ല്‍ മ​റ്റൊ​രു കാ​ര്‍ വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.


തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു കോ​ട്ട​യ​ത്തേ​ക്ക് പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു സ്ത്രീ ​ഓ​ടി​ച്ച കാ​ര്‍ സ്റ്റീ​യ​റിം​ഗ് ലോ​ക്കാ​യി എ​തി​ര്‍​വ​ശ​ത്തേ​ക്ക് എ​ത്തി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വ​ണ്ടി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ ചെ​ങ്ങ​ന്നൂ​ര്‍ ന​ഗ​ര​സ​ഭ​യു​ടെ കാ​റി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്ര തു​ട​ര്‍​ന്നു.

No comments