Breaking News

വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസാമി.

 


പുതുച്ചേരി: പുതുച്ചേരിയില്‍ കേവല ഭൂരിപക്ഷം നഷ്ടമായ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് അനുമതി ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തു നല്കി.

എന്നാല്‍ വിശ്വാസവോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി നാരായണസാമി. രാജിവച്ചെങ്കിലും മല്ലാടി കൃഷ്ണ റാവു തനിക്കൊപ്പം നില്‍ക്കുമെന്നും ബി.ജെ.പിക്ക് ഒപ്പം പോകില്ലെന്നുമാണ് നാരായണസാമി പറയുന്നത്. അതിനാല്‍ തന്നെ സര്‍ക്കാരിന് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് എം.എല്‍.എമാരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. രണ്ടുപേര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസം രാജിവച്ച ജോണ്‍കുമാര്‍ ഉടന്‍ ബി.ജെ.പിയില്‍ ചേക്കേറുമെന്നും രണ്ട് എം.എല്‍.എമാര്‍ കൂടി കോണ്‍ഗ്രസ് വിടുമെന്നും അഭ്യൂഹമുണ്ട്.

No comments