Breaking News

രാഹുല്‍ ഗാന്ധി തന്നെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന

 


ഹൈദരാബാദ് : രാഹുല്‍ ഗാന്ധി തന്നെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോണ്‍ഗ്രസ് ഘടകം പ്രമേയം പാസ്സാക്കി.തെലങ്കാനയിലെ 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മണിക്‌ ടാഗോര്‍, തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍. ഉത്തം കുമാര്‍ റെഡ്ഡി, കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി നേതാവ് ഭട്ടി വിക്രമാര്‍ക്ക ഉള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

നേരത്തെ ഡല്‍ഹി, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഘടകങ്ങളും രാഹുല്‍ പാര്‍ട്ടിയെ നയിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

No comments