Breaking News

മുസ്‌ലിംലീഗിന്റെ സിറ്റിങ് സീറ്റായ അഴീക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരിക്ക് നറുക്ക് വീണേക്കും

 


കണ്ണൂര്‍: മൂന്നാമങ്കത്തിന് കെ.എം ഷാജി എത്തില്ലെന്ന് ഏറെക്കുറെ ഉറപ്പിച്ചതോടെ കണ്ണൂര്‍ ജില്ലയിലെ മുസ്‌ലിംലീഗിന്റെ ഏക സിറ്റിങ് സീറ്റായ അഴീക്കോട്ട് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരിക്ക് നറുക്ക് വീണേക്കും. കഴിഞ്ഞയാഴ്ച പാണക്കാട്ടെത്തിയ ജില്ലാ നേതാക്കള്‍ അബ്ദുല്‍ കരീമിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു.

വയനാട്ടില്‍ നിന്നു വന്ന് ഷാജി പിടിച്ചെടുത്ത സിപിഎം കോട്ട സംരക്ഷിക്കേണ്ടത് മുസ്‌ലിംലീഗിന്റെ അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ജില്ലയില്‍ തങ്ങളുടെ കൈവശമുള്ള ഒരേയൊരു സീറ്റില്‍ ഇനി പുറത്തു നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. അഴീക്കോടിന് പുറമെ ജില്ലയിലെ തളിപ്പറമ്ബും കൂത്തുപറമ്ബും ലീഗ് ആവശ്യപ്പെടുന്നുണ്ട്.

No comments