Breaking News

സാങ്കേതിക തകരാർ : സംസ്ഥാനത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്‌ഇബി


 തിരുവനന്തപുരം: സംസ്ഥാനത്തിലെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്‌ഇബി. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നാലാം നമ്ബര്‍ മെഷീനുമായി ബന്ധപ്പെട്ട സാങ്കേതിക തകരാര്‍ കാരണം ഇടുക്കി നിലയത്തിലെ വൈദ്യുത ഉത്പാദനം താല്‍ക്കാലികമായി നിറുത്തി വച്ചതാണ് കാരണം.

തകരാര്‍ പരിഹരിച്ച്‌ ഉല്പാദനം എത്രയും വേഗം പുനരാരംഭിക്കുവാനുള്ള ശ്രമം നടന്നു വരുന്നുന്നുണ്ടെന്നും ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും കെഎസ്‌ഇബി അറിയിച്ചു

No comments