എന്‍ സി പിയുടെ മുന്നണിമാറ്റത്തിന് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി | എന്‍ സി പിയുടെ മുന്നണിമാറ്റത്തിന് ദേശീയ നേതൃത്വത്തിന് താത്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ യു ഡി എഫിന്റെ ഭാഗാകാന്‍ മാണി സി കാപ്പന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങളെല്ലാം തയ്യാറായി നില്‍ക്കുമ്ബോഴാണ് വേറിട്ട സൂചനകള്‍ ഡല്‍ഹിയില്‍ നിന്ന് വരുന്നത്. ദേശീയ രാഷ്ട്രീയത്തിലെ വിശാല കാഴ്ച്ചപ്പാട് പരിഗണിച്ച് ഇടതുപക്ഷത്തിനൊപ്പം നില്‍ക്കാമെന്ന അഭിപ്രായമാണ് എന്‍ സി പി നേതാവ് ശരദ് പവാറിനുള്ളതെന്നാണ് റിപ്പോര്‍ട്ട്.
നാളെ ഇത് സംബന്ധിച്ച് ഒരു അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പവാര്‍ എടുക്കുന്ന നിലപാടിനൊപ്പം നില്‍ക്കുമെന്ന് നേരത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.

No comments