നാനാ പടേക്കർ മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായി തിരഞ്ഞെടുത്തു
മുംബൈ: മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍ പദവിയില്‍ നിന്ന് രാജിവെച്ച നാനാ പടോലെയെ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(എം.പി.സി.സി) അധ്യക്ഷനായി നിയമിച്ചു. വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം വന്നത്.
പുതിയ കമ്മിറ്റിയില്‍ ആറ് വര്‍ക്കിങ് പ്രസിഡന്‍റുമാരുണ്ടാകും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മകള്‍ പ്രണിതി ഷിന്‍ഡെ ആണ് ഒരു വര്‍ക്കിങ് പ്രസിഡന്‍റ്.
വ്യാഴാഴ്ചയാണ് നാനാ പടോലെ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി ഷിര്‍വാളിന് രാജിക്കത്ത് കൈമാറിയത്.
ഭാന്ദര ജില്ലയിലെ സകോലിയില്‍ നിന്നുളള എം.എല്‍.എയാണ് നാനാ പടോലെ. റവന്യൂ മന്ത്രിയായ ബാലസാഹേബ് തൊറാത്തിനെ മാറ്റിയാണ് പടോലെയെ സംസ്ഥാന അധ്യക്ഷനാക്കുന്നത്.

No comments