Breaking News

കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80, ആലപ്പുഴ 79, പാലക്കാട് 55, കാസര്‍ഗോഡ് 48, പത്തനംതിട്ട 48, വയനാട് 31 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്കു കൂടി കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അതേ സമയം യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.

No comments