കണ്ണൂരില്‍ മത്സരിക്കാമെന്ന് മുല്ലപ്പള്ളി..!! ജയിച്ചാല്‍ അധ്യക്ഷ സ്ഥാനം ഒഴിയാം.. പക്ഷേ..
കണ്ണൂരില്‍ മത്സരിക്കാമെന്നാണ് മുല്ലപ്പള്ളി ദേശീയ നേതൃത്വത്തെ അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ചൊവ്വാഴ്ചയുണ്ടാകുമെന്നാണ് വിവരം.
നേരത്തെ താന്‍ മത്സര രംഗത്തുണ്ടാകില്ലെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.
മുന്നണിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മത്സര രംഗത്തുവരുന്നതിനോട് താത്പര്യമില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. മുല്ലപ്പള്ളിയെ ഒഴിവാക്കിയുള്ള പട്ടികയാണ് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍ഡിന് കൈമാറിയത്.
മുല്ലപ്പള്ളി ജയിച്ചാല്‍ കെ.സുധാകരന് അധ്യക്ഷ സ്ഥാനത്തേക്ക് വരുന്ന ഫോര്‍മുലയാണ് കോണ്‍ഗ്രസില്‍ ധാരണയായിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വികാരമുണ്ട്. നവമാധ്യമങ്ങളില്‍ അടക്കം ഈ ആവശ്യം ശക്തമാണ്. ഇതും കൂടി പരിഗണിച്ചാവും തീരുമാനമുണ്ടാകുക.

No comments