Breaking News

''കോണ്‍ഗ്രസിലായിരുന്നെങ്കില്‍ സിന്ധ്യ മുഖ്യമന്ത്രിയാകുമായിരുന്നു, ബിജെപിയില്‍ അയാള്‍ ബാക്ക് ബെഞ്ചിലാണ്‌''..!! കാല് മാറ്റക്കാർക്ക്‌ മുന്നറിയിപ്പുമായി രാഹുല്‍ ഗാന്ധി.. സിന്ധ്യയോട്..


 ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയില്ലായിരുന്നുവെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയാകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സിന്ധ്യ ബിജെപിയില്‍ ബാക്ക് ബെഞ്ചിലാണെന്നും രാഹുല്‍ ആരോപിച്ചു. പാര്‍ട്ടിയിലെ യുവ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു രാഹുലിന്റെ പ്രതികരണം.


 ബി​ജെ​പി നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ കോ​ണ്‍​ഗ്ര​സി​ല്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി ആ​കു​മാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച്‌ പാ​ര്‍​ട്ടി​യു​ടെ യൂ​ത്ത് വിം​ഗി​നോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ഹു​ല്‍.


കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സി​ന്ധ്യ​ക്ക് അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. ഒ​രു ദി​വ​സം മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് ഞാ​ന്‍ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തൊ​ന്നും കേ​ള്‍​ക്കാ​ന്‍ സി​ന്ധ്യ ത​യാ​റാ​യി​ല്ല. ഇ​പ്പോ​ള്‍ ബി​ജെ​പി​യി​ല്‍ എ​ത്തി​യ അ​ദ്ദേ​ഹം ഒ​രു ബാ​ക്ബെ​ഞ്ച​റാ​യി മാ​റി​യെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.


ആര്‍എസ്‌എസിനും അവരുടെ പ്രത്യയശാസ്ത്രങ്ങള്‍ക്കുമെതിരെ ശക്തമായ പോരാട്ടം നടത്തണമെന്നും പ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞു. അതിനാരേയും ഭയപ്പെടേണ്ട കാര്യമില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.


കഴിഞ്ഞവര്‍ഷമാണ് കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച്‌ ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിനൊപ്പം 20 എംഎല്‍എമാരും ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാര്‍ തകര്‍ന്നതും സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതും.

No comments