എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി
പിണറായി (കണ്ണൂര്‍): എങ്ങനെയും വര്‍ഗീയത വളര്‍ത്താമെന്നു ചിന്തിക്കുകയും അതിനുവേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സത്യം പറയുന്ന നാവുകളെ ഇല്ലാതാക്കാന്‍ മറ്റു സംസ്ഥാനങ്ങളില്‍ ചിലപ്പോള്‍ കഴിഞ്ഞേക്കും. ഗുരുദേവനെയും ചട്ടമ്ബിസ്വാമികളെയും പോലുള്ള മഹാരഥന്മാരുടെ കേരളത്തില്‍ ഇതൊന്നും നടക്കില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കില്‍ അമിത് ഷായുടെ ചെയ്തികള്‍ തങ്ങള്‍ക്കും പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

No comments