Breaking News

കേരളത്തില്‍ ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

 


തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

No comments