Breaking News

തെ​രഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചിട്ടും എം.എല്‍.എയെ കാണുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്കിടെ ഫേസ്​ബുക്​ വിഡിയോയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട്​ പി.വി അന്‍വര്‍ എം.എല്‍.എ

 


നിലമ്ബൂര്‍: തെ​രഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചിട്ടും എം.എല്‍.എയെ കാണുന്നില്ലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങള്‍ക്കിടെ ഫേസ്​ബുക്​ വിഡിയോയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ട്​ പി.വി അന്‍വര്‍ എം.എല്‍.എ. പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സിയറ ലിയോണില്‍ നിന്നാണ്​ അന്‍വര്‍ വിഡിയോയിലെത്തിയത്​.

ഒന്നും പ്രതീക്ഷിക്കാതെയാണ്​ രാഷ്​ട്രീയത്തിലെത്തിയതെന്നും വര്‍ഷത്തില്‍ മൂന്ന്​ ലക്ഷത്തി​െന്‍റ ഇന്ധനത്തുക, 75,000 രൂപയുടെ ട്രെയിന്‍ അലവന്‍സ്​ എന്നിവ മാത്രമാണ്​ സര്‍ക്കാറില്‍നിന്ന്​ സ്വീകരിച്ചതെന്നും​ എം.എല്‍.എ പറയുന്നു. 35 വര്‍ഷത്തെ ത​െന്‍റ അധ്വാനവും മാതാപിതാക്കളില്‍നിന്ന്​ ലഭിച്ച സ്വത്തുക്കളും ഉള്‍പ്പെടുന്ന വ്യാപാര സ്ഥാപനങ്ങള്‍ കുറച്ച്‌​ മാസങ്ങളായി അടച്ചുപൂ​ട്ടേണ്ട അവസ്ഥയാണ്​.

No comments