ജോസഫിന് 10 സീറ്റ് നൽകാൻ ധാരണ..!! ഈ 9 സീറ്റിൽ തീരുമാനം..
തിരുവനന്തപുരം: ഏറ്റുമാനൂര്‍ കേരള കോണ്‍ഗ്രസ് -ജോസഫ് വിഭാഗത്തിനു വിട്ടു നല്കാന് കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണ. ഒന്‍പതു സീറ്റില്‍ കേരള കോണ്‍ഗ്രസുമായി ധാരണയായി. ഇനി പേരാന്പ്ര സീറ്റിനു പകരമുള്ളതു മാത്രമാണ് പരിഗണിക്കുന്നത്. ഇതോടെ ജോസഫ് വിഭാഗം പത്തു സീറ്റില്‍ മത്സരിക്കുമെന്ന് ഉറപ്പായി. കോട്ടയത്ത് മൂന്നു സീറ്റാണ്.
ഏറ്റുമാനൂരിനു പുറമേ കടുത്തുരുത്തിയിലും ചങ്ങനാശേരിയിലും മത്സരിക്കും. ഒരു സീറ്റിനു കൂടി ജോസഫ് ഗ്രൂപ്പ് ശ്രമം നടത്തുന്നുണ്ട്.
മറ്റു സീറ്റുകള്‍: തൊടുപുഴ, ഇടുക്കി, കോതമംഗലം, ഇരിങ്ങാലക്കുട, തിരുവല്ല, കുട്ടനാട്. കോട്ടയത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി, വൈക്കം, കോട്ടയം, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ മത്സരിക്കും.
പത്താമത്തെ സീറ്റായി പേരാന്പ്ര വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും വിജയപ്രതീക്ഷയുള്ള സ്ഥാനാര്‍ഥിയുണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു. കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനെയാണ് കോണ്‍ഗ്രസ് പേരാന്പ്രയില്‍ മത്സരിപ്പിക്കുന്നത്. മുസ്ലിം ലീഗും പേരാന്പ്ര സീറ്റിനായി വാദമുന്നയിക്കുന്നുണ്ട്.

No comments