നേമത്ത് ജയിച്ചിരിക്കണമെന്ന് മുരളീധരനോട് രാഹുൽ..!! ഒപ്പം ഒരു വാഗ്‌ദ്ധാനവും നല്‍കി..
തിരുവനന്തപുരം: നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഡല്‍ഹിയില്‍ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നശേഷം ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ഗാന്ധിയെയും എ.കെ. ആന്റണിയെയും മുരളി സന്ദര്‍ശിച്ചു. ജയിച്ചിരിക്കണം എന്നാണ് രാഹുല്‍ മുരളിയോട് നിര്‍ദ്ദേശിച്ചത്.
ആദ്യ ചര്‍ച്ചകളില്‍ മുരളീധരന്റെ പേര് നേമത്തേക്ക് ഉയര്‍ന്നുകേട്ടെങ്കിലും അദ്ദേഹത്തോട് ആരും അഭിപ്രായം ചോദിച്ചിരുന്നില്ല. മുരളീധരന്‍ കോഴിക്കോട്ട് നടത്തിയ പ്രതികരണമാണ് ഹൈക്കമാന്‍ഡിന്റെ ശ്രദ്ധ വീണ്ടും അദ്ദേഹത്തിലേക്ക് തിരിച്ചത്.
നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന ചിന്തയെ തുടര്‍ന്ന് അഭിപ്രായമാരാഞ്ഞ ഹൈക്കമാന്‍ഡിനു മുന്നില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിക്കുമുന്നില്‍ പുതുപ്പള്ളിയില്‍ അരങ്ങേറിയ വൈകാരികപ്രകടനങ്ങള്‍ വീണ്ടുവിചാരമുണര്‍ത്തി. ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തെ തുടര്‍ന്ന് അദ്ദേഹമാണ് ആദ്യം കെ. മുരളീധരനെ ഫോണില്‍ ബന്ധപ്പെട്ട് നേമത്ത് മത്സരിക്കാന്‍ നിര്‍ദ്ദേശിച്ചത്.
പിന്നാലെ രമേശ് ചെന്നിത്തലയും വിളിച്ചു. സമ്മതമാണെന്നറിഞ്ഞതോടെ രാത്രിയില്‍ കെ.സി. വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മുരളിയെ ബന്ധപ്പെട്ട് തീരുമാനം അന്തിമമാക്കുകയായിരുന്നു. ഇന്നുതന്നെ പ്രചാരണപ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനാണ് മുരളി തയ്യാറെടുക്കുന്നത്. ജയിച്ചിരിക്കണമെന്ന നിര്‍ദേശം നല്‍കിയതിനൊപ്പം നേമത്ത് പ്രചരണത്തിന് എത്തുമെന്ന ഉറപ്പും മുരളീധരന് രാഹുല്‍ ഗാന്ധി നല്‍കിയിട്ടുണ്ട്.

No comments