തൃശൂര്‍ പൂരം മുഴുവന്‍ ചടങ്ങുകളോടെയും നടത്താന്‍ തീരുമാനം
തൃശൂര്‍ : പൂരം മുഴുവന്‍ ചടങ്ങുകളോടെയും നടത്താന്‍ തീരുമാനം. ആനകളുടെ എണ്ണത്തിലും മാറ്റമുണ്ടാകില്ല. കുടമാറ്റത്തിന് പതിനഞ്ച് വീതം ആനകള്‍ ഉണ്ടാകും. ജനപങ്കാളിത്തം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നിയന്ത്രിക്കും. സാമ്ബിള്‍ വെടിക്കെട്ട് മുതല്‍ ഉപചാരം ചൊല്ലി പിരിയല്‍ വരെ എല്ലാം പതിവ് പോലെ നടക്കും. മാസ്ക് ധരിക്കാതെ പൂരപ്പറമ്ബില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടാകില്ല. സാമൂഹ്യ അകലവും കൃത്യമായി പാലിക്കണം.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തൃശൂര്‍ പൂരം മുന്‍ വര്‍ഷങ്ങളിലെതിനു സമാനമായി നടത്തണമെന്നായിരുന്നു തിരുവമ്ബാടി പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടകപൂര ക്ഷേത്രങ്ങളുടെയും നിലപാട്.

No comments