സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്ബന്നന്‍ കല്‍പ്പറ്റയില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍.
കൊച്ചി : നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും സമ്ബന്നന്‍ കല്‍പ്പറ്റയില്‍ നിന്നുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംസ് കുമാര്‍. 84.564 കോടി രൂപയുടെ സ്വത്താണ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളത്. കൈയ്യില്‍ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തില്‍ 9.67 കോടിയും ഉണ്ട്. 74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. 3.98 കോടി ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യ കവിതാ ശ്രേയാംസ് കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷം രൂപയുണ്ട്. 54 ലക്ഷത്തിന്റെ ഭൂസ്വത്തുമുണ്ട്.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വയസില്‍ മാത്രമല്ല, സമ്ബന്നതയിലും പിന്നില്‍ കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്.

No comments