ഇരിക്കൂറിൽ ട്വിസ്റ്റ്..!! രാഹുല്‍ ഗാന്ധിയും പ്രിയങ്കയും..
ശ്രീകണ്ഠപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും സഹോദരി പ്രിയങ്ക ഗാന്ധിയെയും ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രചാരണത്തിന് കൊണ്ടുവരാന്‍ കൊണ്ടുപിടിച്ച ശ്രമം തുടങ്ങി. എ.ഐ.സി.സി സെക്രട്ടറി കെ.സി. വേണുഗോപാല്‍ വഴിയാണ് ഇതിനുള്ള നീക്കം നടക്കുന്നത്. വയനാട് െതരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ഗാന്ധി എത്തിയാല്‍ അവിടെ നിന്ന് ഇരിക്കൂര്‍ മണ്ഡലത്തില്‍ കൊണ്ടുവരാനാണ് നീക്കം. ഇരിക്കൂറില്‍ സ്ഥാനാര്‍ഥി പ്രശ്‌നത്തെച്ചൊല്ലി കോണ്‍ഗ്രസിനകത്ത് രൂക്ഷമായ തര്‍ക്കം ഉടലെടുത്തിരുന്നു.
സ്ഥാനാര്‍ഥി സജീവ് ജോസഫിനെതിരെ എ ഗ്രൂപ് പരസ്യമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ സംഘടനക്കകത്ത് ഉടലെടുത്ത പ്രശ്‌നങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ വരവോടുകൂടി പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥിയും കൂടെയുള്ളവരും.
കെ.സി. വേണുഗോപാലുമായി സജീവ് ജോസഫിന് അടുത്തബന്ധമുണ്ട് എന്നതിനാല്‍ രാഹുല്‍ ഗാന്ധിയെ മണ്ഡലത്തില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇരു നേതാക്കളില്‍ ഒരാളുടെ പരിപാടി ശ്രീകണ്ഠപുരത്തും മറ്റൊന്ന് ആലക്കോട്ടും സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്.

No comments