ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി അദ്ധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കും
മലപ്പുറം: ആര്യാടന്‍ ഷൗക്കത്ത് മലപ്പുറം ഡിസിസി അദ്ധ്യക്ഷനായി ഇന്ന് ചുമതലയേല്‍ക്കും.നിലവിലെ ഡിസിസി പ്രസിഡന്റ് ആയ വി വി പ്രകാശ് നിലമ്ബൂരില്‍ സ്ഥാനാര്‍ത്ഥി ആയ സാഹചര്യത്തിലാണ് താല്‍ക്കാലിക ചുമതല ആര്യാടന്‍ ഷൗക്കത്തിന് നല്‍കുന്നത്.
സ്ഥാനമാറ്റം വേണമെന്ന് വി വി പ്രകാശ് നേതൃത്വത്തെ അറിയിച്ചിരുന്നു.നേരത്തെ ആര്യാടന്‍ ഷൗക്കത്തിനെയാണ് നിലമ്ബൂര്‍ പരിഗണിച്ചതെങ്കിലും പിന്നീട് സീറ്റ് വിവി പ്രകാശിന് നല്‍കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം

No comments