തലശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പട്ടിക തള്ളിയത് രഹസ്യമായ കോലിബി സഖ്യം ഉള്ളതിനാലാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍.
തലശേരി: തലശേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പട്ടിക തള്ളിയത് രഹസ്യമായ കോലിബി സഖ്യം ഉള്ളതിനാലാണെന്ന് ഇടത് സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍.
നോമിനേഷന്‍ ഏകോപിപ്പിക്കുന്ന ജില്ലാ പ്രസിഡണ്ടിന്റെ സ്ഥാനാര്‍ത്ഥിത്വം എങ്ങനെയാണ് തള്ളി പോയതെന്നും ഷംസീര്‍ ചോദിച്ചു. ബിജെപിയും യുഡിഎഫും പലപ്പോഴും പലയിടത്തും രഹസ്യമായി സഖ്യം ഉണ്ടാക്കിയിട്ടുണ്ടെന്നും ഷംസീര്‍ കൂട്ടിചേര്‍ത്തു.
'നിയമപരമായി പരിശോധിച്ചാണ് നോമിനേഷന്‍ തള്ളിയത്. അവിടെ ജില്ലാ പ്രസിഡണ്ടാണ് മത്സരിക്കുന്നത്. 11 അസംബ്ലി മണ്ഡലങ്ങളിലും നോമിനേഷന്‍ ഏകോപിപ്പിക്കുന്നയാളാണ്. സ്വന്തം മണ്ഡലത്തില്‍ മാത്രം എങ്ങനെ പത്രിക തള്ളിപോയി. രഹസ്യമായ കോലിബി സഖ്യം ഉണ്ടായ നാടാണിത്.'

No comments