Breaking News

ചാക്കോയ്‌ക്ക് രാജ്യസഭാ സീ‌റ്റില്ല; രണ്ടും സിപിഎമ്മിനെന്ന് സൂചന,​ സമവായത്തിന് ശ്രമം

 


തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍‌ഡി‌എഫിന്റെ ഒരുസീ‌റ്റ് പി.സി ചാക്കോയ്‌ക്ക് നല്‍കുമെന്ന അഭ്യൂഹം തള‌ളി സി‌പി‌എം. സീ‌റ്റ് വിഷയത്തില്‍ എല്‍‌ഡി‌എഫില്‍ സമവായത്തിലെത്താനും രണ്ട് സീ‌റ്റും സിപിഎം തന്നെയെടുക്കാനുമാണ് ശ്രമം. കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പി.സി ചാക്കോയ്‌ക്ക് വേണ്ടി എന്‍.സി.പി രാജ്യസഭാ സീ‌റ്റ് ചോദിക്കും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകളാണ് സിപിഎം തള‌ളിക്കളഞ്ഞത്.


നിലവിലുള‌ള നിയമസഭയിലെ ഭൂരിപക്ഷമനുസരിച്ച്‌ എല്‍ഡിഎഫിന് രണ്ടും യുഡിഎഫിന് ഒന്നും സീ‌റ്റുകളാണ് ലഭിക്കുക. കാലാവധി അവസാനിക്കുന്ന ലീഗ് അംഗം പി.വി അബ്‌ദുള്‍ വഹാബിനെ തന്നെയാകും യുഡിഎഫ് മത്സരിപ്പിക്കുക.



എല്‍ഡിഎഫിനായി ചെറിയാന്‍ ഫിലിപ്പ്,​ ഡല്‍ഹി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സിപിഎം അംഗം വിജു കൃഷ്‌ണന്‍നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മന്ത്രിമാരായ തോമസ് ഐസക്ക്,​ എ.കെ ബാലന്‍,​ എന്നിവരെ പരിഗണിക്കുമെന്നാണ് കേള്‍ക്കുന്നത്.


മുന്‍പ് രാജ്യസഭാ സീ‌റ്റില്‍ ഒഴിവു വന്നപ്പോഴും ചെറിയാന്‍ ഫിലിപ്പിനെയായിരുന്നു പരിഗണിച്ചത്. എന്നാല്‍ അവസാന നിമിഷം സിപിഎം കേന്ദ്രനേതൃത്വം ഇടപെട്ട് എളമരം കരീമിനെ രാജ്യസഭയിലേക്കയച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ധാരണ വരും ദിവസങ്ങളിലേ വ്യക്തമാകുകയുള‌ളു.

No comments