ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്.
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. കാനം രാജേന്ദ്രന്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് ന്യായീകരിച്ചതിലൂടെ എന്‍.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്. വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കില്‍ ഈ നേതാക്കന്മാര്‍ക്കിടയില്‍ ഇത്തരമൊരു ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ഇതു തന്നെയാണ് വിശ്വാസികള്‍ക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണമെന്നും എന്‍.എസ്.എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ശബരിമലവിഷയത്തില്‍ കാനം രാജേന്ദ്രന്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് ന്യായീകരിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലൂടെ ഇക്കാര്യത്തില്‍ എന്‍.എസ്.എസ്സിന്റെ നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിട്ടുള്ളത്.

No comments