രാജ്യത്ത് വരുംദിവസങ്ങളില്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: രാജ്യത്ത് വരുംദിവസങ്ങളില്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരികയാണ്. ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്ബനികള്‍ തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവില്‍ രാജ്യത്ത് ഇന്ധനവില പരമാവധിയില്‍ എത്തിനില്‍ക്കുകയാണ്. കോവിഡ് സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്. നിലവില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 63 ഡോളര്‍ എന്ന നിലയിലാണ്.

No comments