Breaking News

പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു


 ന്യൂഡല്‍ഹി: പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടയില്‍, ആഭ്യന്തര മന്ത്രാലയം പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 30 വരെ തുടരും.

'ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്' പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിരിക്കുന്ന പ്രധാന നിര്‍ദ്ദേശം. ആര്‍ടി-പിസിആര്‍ ടെസ്റ്റ് നിരക്ക് കുറവുള്ള സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും അത് വര്‍ധിപ്പിക്കണം. പരിശോധനാനിരക്ക് 70 ശതമാനമെങ്കിലും എത്തിക്കണം.

പുതിയതായി രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് വളരെ പെട്ടെന്ന് തന്നെ ക്വാറന്റൈന്‍ ഉറപ്പാക്കുകയും സമയബന്ധിതമായി ചികിത്സ നല്‍കുകയും വേണം.

No comments