Breaking News

തലശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള‌ളി

 


കണ്ണൂര്‍: തലശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി എന്‍.ഹരിദാസിന്റെ നാമനിര്‍ദ്ദേശ പത്രിക തള‌ളി. ബിജെപി കണ്ണൂര്‍ ജില്ല അദ്ധ്യക്ഷനാണ് എന്‍.ഹരിദാസ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപിയ്‌ക്ക് ഏറ്റവുമധികം വോട്ട് ലഭിച്ചത് തലശേരിയിലായിരുന്നു. ഡമ്മി സ്ഥാനാര്‍‌ത്ഥിയുടെ പത്രിക ആദ്യം തന്നെ തള‌ളിയിരുന്നതിനാല്‍ നിലവില്‍ തലശേരിയില്‍ ബിജെപിയ്‌ക്ക് സ്ഥാനാര്‍ത്ഥിയില്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 22,125 വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് തലശേരി. പാര്‍ട്ടി അദ്ധ്യക്ഷന്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതറിയിക്കുന്ന 'ഫോം എ' ഇല്ലാത്തതിനെ തുടര്‍ന്നാണ് പത്രിക തള‌ളിയത്. ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥിയായ ലതീഷിന്റെ പത്രികയും സാങ്കേതിക കാരണത്താല്‍ ഇന്നലെ സ്വീകരിച്ചില്ല.

No comments