വനിതകളെ മത്സരിപ്പിക്കുന്നതില്‍ സമസ്തക്ക് എതിര്‍പ്പുണ്ടെന്ന വാദം ശരിയല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍.
കോഴിക്കോട്: വനിതകളെ മത്സരിപ്പിക്കുന്നതില്‍ സമസ്തക്ക് എതിര്‍പ്പുണ്ടെന്ന വാദം ശരിയല്ലെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പക്ഷേ പരിഗണിക്കപ്പെടേണ്ട അനിവാര്യ സാഹചര്യത്തിലാകണം വനിതകളെസ്ഥാനാര്‍ഥികളാക്കേണ്ടതെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സമസ്തയുടെ നിയന്ത്രണത്തിലുള്ള സുപ്രഭാതം ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജിഫ്രി തങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
''മുസ്ലിംലീഗിനെ വനിത സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ നിന്നും വിലക്കുന്നത് സമസ്തയല്ല. ആരെങ്കിലും മതാഭിപ്രായം പറഞ്ഞിട്ടുണ്ടാവാം. മുസ്ലിം ലീഗ് മതേതര സ്വഭാവമുള്ള പാര്‍ട്ടിയാണ്. മുസ്ലിം പേരുണ്ടെങ്കിലും ലീഗ് മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്.

No comments