Breaking News

വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം​ കോവിഡ്​ 19 ബാധിക്കുമോ?.


 ന്യൂഡല്‍ഹി: വാക്​സിന്‍ സ്വീകരിച്ചതിന്​ ശേഷം​ കോവിഡ്​ 19 ബാധിക്കുമോ?. ഏതൊരാള്‍ക്കും ഉണ്ടായേക്കാവുന്ന സംശയമാണിത്​​. ഇൗ വിഷയത്തില്‍ തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ്​​ ഭാരത്​ ബയോടെക്​ ചെയര്‍മാനും മാനേജിങ്​ ഡയറക്​ടറുമായ കൃഷ്​ണ എല്ല.

'രണ്ട്​ ഡോസ്​ വാക്​സിന്‍ സ്വീകരിച്ചതുകൊണ്ട്​ കോവിഡ്​ ​ബാധിക്കില്ലെന്ന്​ ഉറപ്പിച്ച്‌​ പറയാന്‍ സാധിക്കില്ല. കുത്തിവെപ്പിന്​ ശേഷം മാസ്ക് ധരിക്കുന്നത് കര്‍ശനമായി തുടരേണ്ടതാണ്​'​ -ഡോ. കൃഷ്​ണ എല്ല പറഞ്ഞു. 'കുത്തിവക്കുന്ന എല്ലാ വാക്സിനുകളുടെയും പ്രശ്നം അതാണ്​. വാക്സിന്‍ രോഗം ഗുരുതരമാകുന്നത് തടയുകയും ജീവനുള്ള ഭീഷണി കുറക്കുകയും ചെയ്യുന്നു' -അ​ദ്ദേഹം പറഞ്ഞു.

No comments