രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം ജനസംഖ്യ കൂടിയതാണെന്ന് നടി കങ്കണ റണൗട്ട്
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകാന്‍ കാരണം ജനസംഖ്യ കൂടിയതാണെന്ന് നടി കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനസംഖ്യ നിയന്ത്രണത്തിലാക്കണമെന്നും, മൂന്ന് മക്കളില്‍ കൂടുതലുള്ളവരെ ജയിലിലടയ്ക്കണമെന്നും നടി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടിരുന്നു.
നടിയുടെ ട്വീറ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. താരത്തെ പരിഹസിച്ച് കൊമേഡിയന്‍ സനോലി ഗൗര്‍ രംഗത്തെത്തിയിട്ടുണ്ട്. രംഗോലി ചന്ദല്‍, അക്ഷത് റണൗട്ട് എന്നീ രണ്ട് സഹോദരങ്ങളുള്ള നടി തന്നെയാണ് ഈ മണ്ടത്തരം പറയുന്നതെന്ന് അദ്ദേഹം പറയുന്നു.
സനോലി ഗൗറിന്റെ പരിഹാസത്തിന് നടി കിടിലന്‍ മറുപടിയും നല്‍കിയിട്ടുണ്ട്. താങ്കളുടെ തമാശ സ്വയം പരിഹസിക്കലാണെന്നായിരുന്നു കങ്കണയുടെ പ്രതികരണം.

No comments