യുഎഇയില്‍ ഇന്ന് 1928 പേര്‍ക്ക് കൂടി കൊവിഡ്
അബുദാബി: യുഎഇയില്‍ ഇന്ന് 1928 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.രണ്ട് പേരാണ് കൊവിഡ് ബാധിച്ച മരണമടഞ്ഞത്. 1719 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 13,967 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,93,896 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം യുഎഇയില്‍ ആകെ 4,85,675 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 4,70,175 പേരും ഇതിനോടകം രോഗമുക്തരായി. 1533 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

No comments