Breaking News

സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.

 


റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 948 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗബാധിതരില്‍ 775 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ഒന്‍പത് പേര്‍ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ അകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,04,054 ആയി. ഇതില്‍ 3,87,795 പേര്‍ രോഗമുക്തി നേടി.


രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 6,801 ആയി. 9,449 പേര്‍ രോഗബാധിതരായി രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 1,018 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ഭേദമാണ്.


രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനമായി. മരണനിരക്ക് 1.7 ശതമാനമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 419, മക്ക 210, കിഴക്കന്‍ പ്രവിശ്യ 133, അസീര്‍ 34, മദീന 32, അല്‍ഖസീം 26, ജീസാന്‍ 23, ഹായില്‍ 20, തബൂക്ക് 15, വടക്കന്‍ അതിര്‍ത്തി മേഖല 12, നജ്റാന്‍ 9, അല്‍ബാഹ 8, അല്‍ജൗഫ്

No comments