വ്യവസായി എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത് മോശം കാലാവസ്ഥ മൂലമെന്ന് ലുലു ഗ്രൂപ്പ്.
കൊച്ചി : വ്യവസായി എംഎ യൂസഫലിയുടെ ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത് മോശം കാലാവസ്ഥ മൂലമെന്ന് ലുലു ഗ്രൂപ്പ്. അപകടമൊഴിവാക്കാനുള്ള മുന്‍കരുതലായാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കിയത്. കനത്ത മഴയെ തുടര്‍ന്നുള്ള പ്രതികൂല കാലാവസ്ഥയില്‍ യാത്രക്കാരുടെ സുരക്ഷ കണക്കാക്കിയാണ് പരിചയസമ്ബന്നനായ പൈലറ്റ് തുറസായ ഭൂപ്രദേശത്തേക്ക് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും ലുലു ഗ്രൂപ്പ് അറിയിച്ചു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെയും, മറ്റ് യാത്രക്കാരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രി അധികൃതരും അറിയിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയാണ് പനങ്ങാട് പോലീസ് സ്റ്റേഷനരികിലെ ചതുപ്പിലേക്ക് ഹെലിക്കോപ്റ്റര്‍ ഇടിച്ചിറങ്ങിയത്.

No comments