Breaking News

ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി


 കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമല ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ഞായറാഴ്ച വൈകിട്ട് 5.10 ഓടെ പമ്ബയില്‍ നിന്ന് ഇരുമുടി നിറച്ച്‌, കെട്ടുമേന്തി സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് നടന്ന് ശബരിമല ക്ഷേത്ര ദര്‍ശനത്തിനെത്തിയത്.


ശബരിമല ദര്‍ശനത്തിനെത്തിച്ചേര്‍ന്ന ഗവര്‍ണ്ണറെ വലിയ നടപ്പന്തലിനു മുന്നില്‍ വച്ച്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.


തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍ വിശ്രമിച്ച അദ്ദേഹം പടിപൂജയ്ക്ക് ശേഷം ഇരുമുടി കെട്ടുമേന്തി പതിനെട്ടാം പടി കയറി ദര്‍ശനം നടത്തി.

No comments