ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം വര്‍ധിക്കുന്നു
മുംബൈ: ആശങ്ക ഉയര്‍ത്തി മഹാരാഷ്ട്രയിലെ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 63,294 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 349 പേര് മരിച്ചു. നിലവില്‍ 34,07,245 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 34,008 പേര് രോഗമുക്തരായി. ഇതോടെ 27,82,161 പേരാണ് ഇതുവരെ കോവിഡ് മുക്തരായത്. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി 5,65,587 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. സംസ്ഥാനത്തെ ആകെ കോവിഡ് മരണസംഖ്യ 57,987 ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര.

No comments