കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാന്‍ കൂടുതല്‍ സുസജ്ജമായ സജ്ജീകരണങ്ങളാണ് കേരളത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഓക്സിജന്‍ ദൗര്‍ലഭ്യമില്ല. ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്നും പിണറായി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സര്‍ക്കാര്‍ ജീവനക്കാരിലെ 50 ശതമാനം പേര്‍ക്ക് റോേട്ടഷന് അടിസ്ഥാനത്തില്‍ വര്‍ക്ക് ഫ്രെം ഹോം ഏര്‍പ്പെടുത്തും. സ്വകാര്യ മേഖലയിലും വര്‍ക്ക് ഫ്രെം ഹോം നടപ്പാക്കാന്‍ സ്ഥാപന മേധാവികള്‍ ശ്രദ്ധിക്കണം. ഏപ്രില്‍ 24 ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധിയായിരിക്കും.

No comments