Breaking News

ജില്ലയില്‍ നാളെ (ഏപ്രില്‍ 22) 36 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും

 


കോട്ടയം: ജില്ലയില്‍ നാളെ (ഏപ്രില്‍ 22) 36 കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കും. 35 കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനും ഒരിടത്ത് കോവാക്‌സിനുമാണ് നല്‍കുന്നത്.

സ്‌പോട്ട് രജിസ്‌ട്രേഷന്‍ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഓണ്‍ലൈനില്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തി ബുക്ക് ചെയ്ത് എത്തുന്നവര്‍ക്കു മാത്രമാണ് വാക്‌സിന്‍ നല്‍കുകയെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. രണ്ടാം ഡോസ് എടുക്കാന്‍ എത്തുന്നവരും ഇങ്ങനെ ബുക്ക് ചെയ്യണം.

www.cowin.gov.in എന്ന പോര്‍ട്ടലിലോ Arogya Setu എന്ന മൊബൈല്‍ ആപ്ലിക്കേഷനിലോ രജിസ്റ്റര്‍ ചെയ്യാം. ഒരു ക്യാമ്ബില്‍ 200 പേര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുക.

No comments